ഏലപ്പാറ ഒന്നാംമൈലില്‍ കെഎസ്ആര്‍ടിസി ബസ് തിട്ടയിലിടിച്ച് 8 പേര്‍ക്ക് പരിക്ക്
ഏലപ്പാറ ഒന്നാംമൈലില്‍ കെഎസ്ആര്‍ടിസി ബസ് തിട്ടയിലിടിച്ച് 8 പേര്‍ക്ക് പരിക്ക്

ഇടുക്കി: മലയോര ഹൈവേയില്‍നിന്ന് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് തിട്ടയില്‍ ഇടിച്ച് 8 പേര്‍ക്ക് പരിക്കേറ്റു. വാഴവര സ്വദേശി ജോസഫ്(75), നാലാംമൈല്‍ സ്വദേശിനി നിര്‍മല(47), ചിന്നാര്‍ സ്വദേശി ശങ്കയ്യന്‍(68), കുമ്പകോണം സ്വദേശികളായ നമശിവായ(62), മതിയഴകന്‍(55), സുന്ദര്‍രാജന്‍(50), പ്രഭു(40), വാഗമണ്‍ സ്വദേശി ഗുരുവാത്ത(62) എന്നിവര്‍ക്കാണ് പരിക്ക്. ഏലപ്പാറ ഒന്നാംമൈലിനു സമീപം ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം-വാഗമണ്‍-കട്ടപ്പന-തേനി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്.
What's Your Reaction?






