രാജാക്കാട്ട് മത്സ്യക്കര്‍ഷകന്റെ കുളത്തിലെ 10,000 രൂപയുടെ മീനുകള്‍ മോഷണംപോയി
രാജാക്കാട്ട് മത്സ്യക്കര്‍ഷകന്റെ കുളത്തിലെ 10,000 രൂപയുടെ മീനുകള്‍ മോഷണംപോയി
ഇടുക്കി: ശുദ്ധജല മത്സ്യക്കൃഷി നടത്തിയിരുന്ന കുളത്തില്‍നിന്ന് വളര്‍ച്ചയെത്തിയ മീനുകളെ മോഷ്ടിച്ചുകടത്തി. രാജാക്കാട് മമ്മട്ടിക്കാനം പുത്തന്‍പുരക്കല്‍ സന്തോഷിന്റെ കുളത്തില്‍നിന്നാണ് പതിനായിരത്തിലേറെ രൂപയുടെ മീനുകള്‍ മോഷണംപോയത്. കഴിഞ്ഞദിവസം രാവിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി മീനുകള്‍ക്ക് തീറ്റ നല്‍കാനെത്തിയപ്പോഴാണ് മീനുകള്‍ മോഷണംപോയതായി അറിഞ്ഞത്. മുമ്പും ഇവിടെ മോഷണശ്രമം നടന്നിരുന്നു. തുടര്‍ന്ന് സിസി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. മരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ മോഷണദൃശ്യങ്ങള്‍ വ്യക്തമല്ല.
9 വര്‍ഷമായി മത്സക്കൃഷി നടത്തുന്ന സന്തോഷ് ഏറ്റവുമൊടുവില്‍ 2500 മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരുന്നത്. സിലോപ്യ, നട്ടര്‍ ഉള്‍പ്പെടെ അടുത്തദിവസം വിളവെടുക്കാനിരുന്ന മത്സ്യങ്ങളാണ് മോഷണംപോയത്. ബാക്കിയുള്ളവ കുളത്തില്‍തന്നെ ചത്തുപൊങ്ങുകയും ചെയ്തു. സന്തോഷിന്റെ പരാതിയില്‍ രാജാക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?