പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പാറത്തോട് സ്വദേശി പിടിയില്‍
പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പാറത്തോട് സ്വദേശി പിടിയില്‍

ഇടുക്കി: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പിടിയിലായി. നെടുങ്കണ്ടം പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ്‌രാജിനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവേ നാട്ടിലെത്തിയ പ്രതി, അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം മുങ്ങുകയായിരുന്നു. 2015ലാണ് ഇയാള്‍, അച്ഛന്‍ കറുപ്പയ്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ജയിലില്‍ കഴിയവെ ജാമ്യം ലഭിച്ചിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേക്ക് മുങ്ങി. ഇടയ്ക്കിടെ നാട്ടിലെത്തിയിരുന്ന ആനന്ദ്‌രാജ് നിരവധി കുറ്റകൃത്യങ്ങള്‍ നടത്തി. 2018ല്‍ ബലാത്സംഗ കേസിലും പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലെത്തിയ ഇയാള്‍, അയല്‍വാസി ഈശ്വരനെ വീട്ടില്‍ കയറി കുത്തിയശേഷം വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ കറങ്ങി നടക്കുന്നതിനിടെ തേനിക്ക് സമീപത്തുനിന്നാണ് ഉടുമ്പന്‍ചോല പൊലിസ് പിടികൂടിയത്. അയല്‍വാസിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം പ്രതിയുടെ വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു.
What's Your Reaction?






