മന്ത്രി റോഷിക്കെതിരെ യുഡിഎഫ് വ്യക്തിഹത്യ: എല്‍ഡിഎഫ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
മന്ത്രി റോഷിക്കെതിരെ യുഡിഎഫ് വ്യക്തിഹത്യ: എല്‍ഡിഎഫ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിനെതിരെ യുഡിഎഫ് നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ചെറുതോണിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ് നേതാക്കളായ രാരിച്ചന്‍ നീറണാക്കുന്നേല്‍, കെ ജി സത്യന്‍, ഷാജി കാഞ്ഞമല, പി ബി സബീഷ്, മനോജ് എം തോമസ്, ജോസ് കുഴിക്കണ്ടം, ഷിജോ തടത്തില്‍, വി ആര്‍ ശശി എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?






