ജസ്ബിന് സുമനസുകളുടെ കാരുണ്യം കൂടിയേ തീരൂ: മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടത് 45 ലക്ഷം രൂപ
ജസ്ബിന് സുമനസുകളുടെ കാരുണ്യം കൂടിയേ തീരൂ: മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടത് 45 ലക്ഷം രൂപ

ഇടുക്കി: അര്‍ബുദബാധിതനായ 10വയസുകാരനെ തുടര്‍ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാട് കൈകോര്‍ക്കുന്നു. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശികളായ ജോബിറ്റ്- ശ്രീജ ദമ്പതികളുടെ മകന്‍ ജസ്ബിനാണ് മജ്ജയിലും രക്തത്തിലും അര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില മോശമായതോടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി 45 ലക്ഷം രൂപ ചെലവാകും.
തുടര്‍ച്ചയായി തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ തേടി. ഒരുമാസം മുമ്പ് ആരോഗ്യനില മോശമായിത്തുടങ്ങിയതോടെയാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്.
കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവരെ ചികിത്സിച്ചത്. നാട്ടുകാരുടെയും സുമനസുകളുടെയും സഹായത്തോടെയാണ് മരുന്നുകള്‍ വാങ്ങുന്നത്.
ചികിത്സ ധനസഹായ സമാഹരണത്തിനായി ആലോചന യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്(ചെയര്‍മാന്‍), വൈസ് പ്രസിഡന്റ് സാലി ജോളി(കണ്‍വീനര്‍), കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി(ട്രഷറര്‍), കല്‍തൊട്ടി ഹോളിഫാമിലി പള്ളി വികാരി ഫാ. ജിനോ വാഴയില്‍(രക്ഷാധികാരി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ബാങ്ക് അക്കൗണ്ട് തുറന്ന് ധനസഹായം സ്വീകരിക്കാനും തീരുമാനിച്ചു.
What's Your Reaction?






