ബസ് മറിഞ്ഞ് അപകടം; മൊറോക്കയിൽ ഇരുപത്തിനാല് യാത്രക്കാർ മരിച്ചു
ബസ് മറിഞ്ഞ് അപകടം; മൊറോക്കയിൽ ഇരുപത്തിനാല് യാത്രക്കാർ മരിച്ചു

റാബത്ത്: മൊറോക്കയിൽ ബസ് മറിഞ്ഞ് അപകടം. സെൻട്രൽ പ്രവിശ്യയായ അസിലാലിലെ ഡെംനേറ്റ് ടൗണിലെ മാർക്കറ്റിലേക്ക് പോവുകയായിരുന്ന മിനി ബസാണ് മറിഞ്ഞത്. അപകടത്തിൽ 24 പേർ മരണപ്പെട്ടു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു. സമീപ വർഷങ്ങളിൽ രാജ്യത്തുണ്ടായ ദാരുണമായ അപകടങ്ങളിലൊന്നായി ഇത്.കഴിഞ്ഞ ആഗസ്റ്റിൽ കാസബ്ലാങ്കയിലുണ്ടായ ബസപകടത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.
What's Your Reaction?






