വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലന ക്ലാസ് തുടങ്ങി
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലന ക്ലാസ് തുടങ്ങി
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലന ക്ലാസ് തുടങ്ങി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയിലെ വിദ്യാര്‍ഥികളുടെ സിവില്‍ സര്‍വീസ് സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ രണ്ടുവര്‍ഷമായി അധ്യാപകരും പൊതുപ്രവര്‍ത്തകരും നടത്തിയ പ്രയത്‌നത്തിന്റെ ഫലമായാണ് പരിശീലന കേന്ദ്രം യാഥാര്‍ഥ്യമായത്. സിവില്‍ സര്‍വീസില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്നതോടൊപ്പം പഠനത്തിനാവശ്യമായ മുഴുവന്‍ സഹായങ്ങളും ലഭ്യമാക്കും. പിടിഎ പ്രസിഡന്റ് ഡാനിയല്‍ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, ഹെഡ്മാസ്റ്റര്‍ എസ് ടി രാജ്, അഫി ട്രസ്റ്റ് കേരള കോ-ഓര്‍ഡിനേറ്റര്‍ കുമാര്‍ വാളാര്‍ഡി, ആര്‍ രാമു, ഹയര്‍സെക്കന്‍ഡറി അധ്യാപകരായ എസ് ജര്‍മലിന്‍, ഡി തങ്കദുരൈ, റിട്ട. ബിഡിഒ, എം ഹരിദാസ്, റിട്ട. അധ്യാപകന്‍ ഷണ്മുഖ സുന്ദരം, എംപിടിഎ പ്രസിഡന്റ് സോണിയ
ബിആര്‍സി ട്രയിനര്‍ ആര്യ വിനീത് എന്നിവര്‍ സംസാരിച്ചു. കമ്പം ഐഎഎസ് കോച്ചിങ് അക്കാദമി ചെയര്‍മാന്‍ അഡ്വ. പ്രകാശ് ക്ലാസ് നയിച്ചു. അധ്യാപകര്‍ തയാറാക്കിയ ചോദ്യോത്തര ലഘുപുസ്തകം വിതരണം ചെയ്തു.
What's Your Reaction?