കോണ്‍ഗ്രസ് കോതപാറ വാര്‍ഡ് കമ്മിറ്റി കുടുംബസംഗമം നടത്തി
കോണ്‍ഗ്രസ് കോതപാറ വാര്‍ഡ് കമ്മിറ്റി കുടുംബസംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് ഉപ്പുതറ കോതപാറ വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തോമസ് രാജന്‍, സിറിയക് തോമസ്, സിജോ പാറയ്ക്കല്‍, അരുണ്‍ പൊടിപാറ, ജോര്‍ജ് കൂറുപുറം, സാബു മാത്യു മണ്ണാറാത്ത്, ഷാല്‍ വെട്ടുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






