മൂന്നാറിലെ തോട്ടം തൊഴിലാളികളെ വട്ടംചുറ്റിച്ച് എസ്ബിഐയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍
മൂന്നാറിലെ തോട്ടം തൊഴിലാളികളെ വട്ടംചുറ്റിച്ച് എസ്ബിഐയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍
ഇടുക്കി: എസ്ബിഐയുടെ പേരിലുള്ള വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ മൂന്നാറില്‍ തോട്ടം തൊഴിലാളികളെ വട്ടംകറക്കുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് സന്ദേശത്തിലുള്ളത്. ഇതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണില്‍ സേവ് ചെയ്തിട്ടുള്ള മറ്റ് നമ്പരുകളിലേക്ക് ഈ സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെടുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. ബാങ്കിന്റെ ഔദ്യോഗിക സന്ദേശമല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിനുപിന്നില്‍ തട്ടിപ്പ് സംഘങ്ങളാണോയെന്ന് സംശയമുണ്ട്.
തൊഴിലാളികളുടെ വാട്സ്ആപ്പിലേക്കാണ് സന്ദേശമെത്തിയത്. ലിങ്കില്‍ ക്ലിക്ക് ചെയ്താലുടന്‍ മറ്റ് നമ്പരുകളിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടുന്നു. സന്ദേശം തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലരുടെ ഫോണുകള്‍ തനിയെ സ്വിച്ച് ഓഫായി പോകുന്നു. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്നും അക്കൗണ്ട് മരവിപ്പിക്കപ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ ചതിയില്‍പെടാതെ നേരിട്ട് ബാങ്കിലെത്തി സംശയ നിവാരണം നടത്തണമെന്നും ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു.
What's Your Reaction?