പൂപ്പാറയില്‍ വന്‍ തീപിടുത്തം: ജല്‍ജീവന്‍ മിഷന്റെ ഹോസുകള്‍ കത്തിനശിച്ചു
പൂപ്പാറയില്‍ വന്‍ തീപിടുത്തം: ജല്‍ജീവന്‍ മിഷന്റെ ഹോസുകള്‍ കത്തിനശിച്ചു

ഇടുക്കി: ശാന്തന്‍പാറ എസ്റ്റേറ്റ് പൂപ്പാറ വില്ലേജ് ഓഫീസിനുസമീപം വന്‍ തീപിടുത്തം. ഓഫീസിനു സമീപത്ത് കൂട്ടിയിട്ടിരുന്ന ഹോസിനാണ് തീപിടിച്ചത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി എത്തിച്ച ഹോസാണിത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപപ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാന്‍ നാട്ടുകാര്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹോസുകളാണ് കത്തിനശിച്ചത്.
What's Your Reaction?






