ജോയ്‌സ് ജോര്‍ജിനെതിരെയുള്ള പരാമര്‍ശം വ്യാജം: മറുനാടന്‍ മലയാളി വാർത്തക്കെതിരെ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍
ജോയ്‌സ് ജോര്‍ജിനെതിരെയുള്ള പരാമര്‍ശം വ്യാജം: മറുനാടന്‍ മലയാളി വാർത്തക്കെതിരെ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍

ഇടുക്കി: മറുനാടന്‍ മലയാളി വാര്‍ത്താ ചാനല്‍ വണ്ടന്‍മേട് കാര്‍ഡമം
ഗ്രോവേഴ്‌സ് അസോസിയേഷന്റെ പേരില്‍ നല്‍കിയ വാര്‍ത്തയില്‍ ജോയ്സ് ജോര്‍ജിനെക്കുറിച്ചുള്ള പരാമര്‍ശം വസ്തുത വിരുദ്ധമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. ജോയ്‌സ് ജോര്‍ജ് വ്യാജരേഖ ചമച്ച് സുപ്രീം കോടതിയില്‍ ഹാജരാക്കി എന്ന് പറഞ്ഞിട്ടില്ല. അപ്രകാരം ഒരു സംഭവം നടന്നിട്ടില്ല. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന വ്യാജരേഖ സുപ്രീം കോടതിയില്‍ ഹാജരാക്കി എന്നാണ് വ്യക്തമായി പറഞ്ഞത്. കേസിന്റെ പേരില്‍ ജോയ്‌സ് ജോര്‍ജ് ലക്ഷകണക്കിന് രൂപ നേരിട്ട് പിരിച്ചുവെന്നുള്ള പരാമര്‍ശം പറഞ്ഞിട്ടില്ല. കര്‍ഷക സംഘടനകളാണ് കേസിന്റെ ആവശ്യത്തിന് ഫീസ് കൊടുക്കുവാന്‍ പണം പിരിച്ചത് എന്നാണ് പറഞ്ഞത്. സുപ്രിം കോടതിയിലെ അഭിഭാഷകന്‍ കോടതിയില്‍ നടത്തിയ പരാ മര്‍ശം ദോഷകരമാകുമെന്ന് മനസിലാക്കിയാണ് കേസ് സംബന്ധമായ പരാമര്‍ശം നടത്തിയത്. എന്നാല്‍ ജോയ്‌സ് ജോര്‍ജ് പറഞ്ഞതായി പറഞ്ഞിട്ടില്ല. അസോസിയേഷന്റെ പേരില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?






