ആനച്ചാലില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ്
ആനച്ചാലില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ്

ഇടുക്കി:മൂന്നാറിലേക്കുള്ള യാത്രയില്‍ അടിമാലി ആനച്ചാലില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ഹോട്ട് എയര്‍ ബലൂണില്‍ വാനില്‍ പറന്നുയരാം. ഒരുസമയം നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് ക്രമീകരിച്ചിരിക്കുന്നത്. ആനച്ചാല്‍ ടൗണ്‍, ആമക്കണ്ടം, ഈട്ടിസിറ്റി എന്നിവിടങ്ങളില്‍ ബലൂണ്‍ യാത്രയൊരുക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ ഒന്നിലധികം ഇടങ്ങളില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് വിജയകരമായി പ്രവര്‍ത്തിക്കുന്ന ചുരുക്കംചില വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആനച്ചാല്‍. സംസ്ഥാനത്ത് ബലൂണ്‍ യാത്ര ചുരുങ്ങിയ ഇടങ്ങളില്‍ മാത്രമേയുള്ളൂ. ദിവസവും നൂറുകണക്കിന് സഞ്ചാരികള്‍ റൈഡിന് എത്തുന്നുണ്ടെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
What's Your Reaction?






