മൂലമറ്റത്ത് ജനകീയ ഹോട്ടല്‍ വീണ്ടും തുറന്നു
മൂലമറ്റത്ത് ജനകീയ ഹോട്ടല്‍ വീണ്ടും തുറന്നു

മൂലമറ്റം :കുടയത്തൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ കാഞ്ഞാറില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഉച്ചയൂണിന് 30 രൂപയും ഊണ് പാര്‍സലിന് 35 രൂപയുമാണ് നിരക്ക്. കഴിഞ്ഞ ഓഗസ്റ്റില്‍ ഹോട്ടല്‍ അടച്ചെങ്കിലും പഞ്ചായത്തിന്റെ ഇടപെട്ടതോടെ തുറക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ കെ എന്‍ ഷിയാസ്, എന്‍ ജോസഫ്, സി എസ് ശ്രീജിത്ത്, സിനി സാബു, സിപിഎം ഏരിയ സെക്രട്ടറി ടി കെ ശിവന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






