ജോര്‍ജ് കരിമറ്റം സ്മാരക മന്ദിരം: ശിലാസ്ഥാപനം പാമ്പാടുംപാറയില്‍
ജോര്‍ജ് കരിമറ്റം സ്മാരക മന്ദിരം: ശിലാസ്ഥാപനം പാമ്പാടുംപാറയില്‍

ഇടുക്കി : ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പാമ്പാടുംപാറയില്‍ നിര്‍മിക്കുന്ന ജോര്‍ജ് കരിമറ്റം സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു.സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സ്വന്തമായുള്ള മൂന്നര സെന്റ് സ്ഥലത്ത് സ്മാരക മന്ദിരത്തോട് അനുബന്ധിച്ച് ബി കനകമല്ലി അമ്മാള്‍ മെമ്മോറിയല്‍ ഹാളും നിര്‍മിക്കും. 52 വർഷക്കാലം ജില്ലയിൽ ഐഎൻടിയുസി യെ നയിച്ച ജോർജ് കരിമറ്റത്തോടുള്ള ബഹുമാനർത്ഥമാണ് സ്മാരക മന്ദിരം നിർമിയ്ക്കുന്നത്. 15 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ചടങ്ങിൽ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം ഇ.എം ആഗസ്തി, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി വെട്ടിക്കുഴി, സേനാപതി വേണു, എം.എന്‍ ഗോപി, ജി മുരളീധരന്‍, പി.ആര്‍ അയ്യപ്പന്‍, തോമസ് രാജന്‍, സി.എസ് യശോധരന്‍, അഡ്വ. കെ.ജെ മനോജ്, ഗോപാലകൃഷ്ണന്‍ നിലയ്ക്കല്‍, ടോമി ജോസഫ്, ആര്‍ മുത്തുരാജ്, പി സുന്ദരപാണ്ടി, ആര്‍ മഹേഷ് കുമാര്‍, എസ് ശിവലിംഗം തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






