കളർഫുള്ളാണ് യക്ഷഗാനം
കളർഫുള്ളാണ് യക്ഷഗാനം

കട്ടപ്പന :എതിർ മത്സരാർത്ഥികൾ ഇല്ലെങ്കിലും മികച്ച പ്രകടനമാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് കുമാരമംഗലം എം കെ എൻ എം എച് എസ് ലെ വിദ്യാർഥികൾ. യക്ഷഗാനത്തിൽ ചാടുലതയാർന്ന പ്രകടനം കാഴ്ചവെച്ച് കയ്യടിനേടിയിരിക്കുകയാണ് എച് എസ് വിഭാഗം വിദ്യാർത്ഥികൾ.പുരാതന കഥകൾ ഇതിവൃത്തമാക്കി, അഭിനയം കൊണ്ട് മികവ് നേടിയാണ് യക്ഷഗാനം അവതരിപ്പിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവത്തിൽ എതിർ മത്സരാർത്ഥികൾ ഇല്ലാതെയാണ് കുമാരമംഗലം എം കെ എൻ എം എച് എസ് ലെ വിദ്യാർഥികൾ രംഗത്തിറങ്ങിയത്. രാമായണത്തിലെ യുദ്ധവും തുടർക്കഥകളുമാണ് യക്ഷഗാനത്തിൽ അവതരിപ്പിക്കപ്പെട്ടത് .
മാധവൻ നെൽപ്പണികയും മറ്റ് കലാ അധ്യാപകരും ആണ് പരിശീലകർ. രണ്ടുമാസത്തെ പരിശീലനത്തിന് ശേഷമാണ് കലോത്സവ വേദിയിലേക്ക് വിദ്യാർത്ഥികൾ എത്തിയത്.കിരീടവും വസ്ത്രധാരണവും എല്ലാം അമിതമായ ഭാരമേറിയതാണ്. എന്നാൽ എതിർ മത്സരാർത്ഥികൾ ഇല്ലെന്ന് ഭാവം വെടിഞ്ഞ് മികച്ച പ്രകടനം വേദിയിൽ അരങ്ങേറി ഒപ്പം കൗതുകത്തോടെയാണ് സദസും യക്ഷഗാനം ആസ്വദിച്ചത്.
What's Your Reaction?






