മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം
മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം അധ്യാപക രക്ഷകര്‍തൃ സംഗമവും അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡുകളും നല്‍കി. സ്‌കൂളിന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിച്ച മുന്‍ പിടിഎ പ്രസിഡന്റ് ഭരത് ചന്ദ്രനെ ആദരിച്ചു.
ഗായകന്‍ രാജേഷ്‌ലാല്‍ കട്ടപ്പന മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ ജോമോന്‍ വെട്ടിക്കാലായില്‍, സോണിയ ജെറി, ഷൈമോള്‍ രാജന്‍, പ്രഥമാധ്യാപിക റാണി തോമസ്, സീനിയര്‍ അസിസ്റ്റന്റ് സി കെ മനോജ് കുമാര്‍, പിടിഎ പ്രസിഡന്റ് ഷിന്റോ പീറ്റര്‍, സ്റ്റാഫ് സെക്രട്ടറി പി വി ദീപ, ബി.ആര്‍.സി പ്രതിനിധി വി.സി വിനീത് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






