അണക്കരയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് അനുവദിച്ചു
അണക്കരയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് അനുവദിച്ചു

ഇടുക്കി: അണക്കരയില്‍ പുതിയ ബെവ്‌കോ ഔട്ട്‌ലെറ്റ് അനുവദിച്ചു. നവകേരള സദസില്‍ ലഭിച്ച അപേക്ഷയുടെ മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. പുതിയ നമ്പര്‍ അനുവദിച്ച് അനുയോജ്യമായ കെട്ടിടം ലഭ്യമാകുമ്പോള്‍ ഔട്ട്‌ലെറ്റിന് പ്രവര്‍ത്തനമാരംഭിക്കുമെന്നും മറുപടിയിലുണ്ട്. പുതിയ ഔട്ട്‌ലെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാര്‍കോവില്‍ നിറംപ്ലാക്കല്‍ വിനോദ് ജോണ്‍ ആണ് നവകേരള സദസില്‍ അപേക്ഷ നല്‍കിയത്. മുമ്പ് അണക്കരയില്‍ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് കൊച്ചറയിലേക്ക് മാറ്റിയിരുന്നു.
What's Your Reaction?






