പീഡാനുഭവ സ്മരണയില്‍ നാട്: എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക്
പീഡാനുഭവ സ്മരണയില്‍ നാട്: എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക്

ഇടുക്കി: പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരണം തുടങ്ങി. ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് തീര്‍ഥാടകരാണ് മലകയറുന്നത്. വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുടെയും ആംബുലന്‍സിന്റെയും സേവനം, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എഴുകുംവയല്‍ ടൗണ്‍ കപ്പേളയില്‍നിന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ പീഢാനുഭവ യാത്ര നടന്നു. മലമുകളിലെ തീര്‍ഥാടക പള്ളിയില്‍ കുര്‍ബാനയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷം മെത്രാന്‍ സന്ദേശം നല്‍കി
ഏഷ്യയിലെ വലിയ ക്രൂശിതരൂപം, സംശയാലുവായ തോമാശ്ലീഹായുടെ ചിത്രം, തിരുക്കല്ലറ, മിസേറിയ രൂപം എന്നിവ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്. മുഴുവന്‍ പേര്‍ക്കും നേര്‍ച്ചക്കഞ്ഞിയും കുടിവെള്ളവുംവിതരണം ചെയ്യുന്നു.
What's Your Reaction?






