രക്ഷാവലയം 2024 ബോധവത്കരണ ക്ലാസ് നടന്നു
രക്ഷാവലയം 2024 ബോധവത്കരണ ക്ലാസ് നടന്നു

ഇടുക്കി: സഹ്യജ്യോതി ആര്‍ട്‌സ് & സയന്‍സ് കോളേജിന്റെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെയും കാഞ്ചിയാര്‍ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ രക്ഷവലയം 2024 എന്ന പേരില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം സന്ധ്യ ജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനും സ്വയരക്ഷ കൈവരിക്കുവാന്‍ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് ബോധവത്കരണ ക്ലാസ്സ് നടന്നത്. പഞ്ചായത്ത് കൗണ്‍സിലര്‍ സോണിയ സ്‌കറിയ ക്ലാസ് നയിച്ചു. മാതാപിതാക്കള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വേണ്ടിയാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. അങ്കണവാടിയില്‍ വച്ച് നടന്ന പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റേര്‍ റ്റിബിന്‍ ബിനോയി, വിഷ്ണു പ്രദീപ്, എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






