ക്രേസി മേറ്റ്സ് 89 പൂർവ്വ വിദ്യാർത്ഥി സംഗമം
ക്രേസി മേറ്റ്സ് 89 പൂർവ്വ വിദ്യാർത്ഥി സംഗമം

ഇടുക്കി: 35 വർഷങ്ങൾക്ക് ശേഷം ഇരട്ടയാർ സെൻ്റ്.തോമസ് സ്കൂൾ 1989 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ഇരട്ടയാർ ആയൂർ ഗ്രീൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി പൂർവ്വ വിദ്യാർത്ഥി കൂടിയായ ഫാ . സജീ ചേനംചിറ ഉദ്ഘാടനം ചെയ്തു. ക്രേസി മേറ്റ്സ് 89 എന്ന പേരിൽ സഘടിപ്പിച്ച പരിപാടിയിൽ മിനി വിൽസൺ അദ്ധക്ഷയായി. 120 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു സംഗമത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .സി. വിൻസി, ബീന വിൽസൺ, തോമസ് മങ്കുഴി, സി.സിജി, അജി പുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു . ഷാജിഎ കെ , സോണി കടുകൻമാക്കൽ, റെജി അയ്യനാംക്കുഴി, റോയി കൂട്ടുങ്കൽ, വിനോദ് പി പി , മനോജ് വർക്കി, ബിനോയി ശാന്തിഗ്രാം, സാബു വർക്കി , റോയി വടശ്ശേരിൽ, വർഗ്ഗീസ് ചെത്തിപ്പുഴ , മഹാൻ പി സി , ശിവൻകുട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
What's Your Reaction?






