കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കട്ടപ്പന യൂണിറ്റ് കുടുംബ സംഗമം
കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കട്ടപ്പന യൂണിറ്റ് കുടുംബ സംഗമം

ഇടുക്കി: ഇൻഡ്യൻ എക്സ് സർവ്വീസസ് ലീഗിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിമുക്ത ഭട സംഘടനയായ കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗിന്റെ കട്ടപ്പന യൂണിറ്റ് കുടുംബ സംഗമം നടന്നു. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. യൂഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റൻ സുബിൻ ജോസഫ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളെ അനുമോദിച്ചു. ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ, പി സി ഐസക്ക്, ജോസഫ് വർഗീസ്, ഗീത സുരേന്ദ്രൻ ,ഷാജി എബ്രാഹാം, ജോർഡി ജോസഫ്, ബേബി പി.റ്റി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






