കട്ടപ്പന വള്ളക്കടവ് വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
കട്ടപ്പന വള്ളക്കടവ് വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് വള്ളക്കടവ് വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ രാജ് ഭവനില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഡ്വ. അബിന്‍ വര്‍ക്കി പറഞ്ഞു. കേരളത്തില്‍ മയക്കിമരുന്ന് ലോബിക്ക് സിപിഐഎം പ്രോത്സാഹനം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. വാര്‍ഡ് പ്രസിഡന്റ് വിന്‍സന്റ് ഇളപ്പാനി അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, നേതാക്കളായ അഡ്വ. കെ ജെ ബെന്നി, പി ആര്‍ അയ്യപ്പന്‍, തോമസ് മൈക്കിള്‍, മനോജ് മുരളി, സിജു ചക്കുംമൂട്ടില്‍, ബീന ടോമി, ഷാജി വെള്ളംമാക്കല്‍, ബാബു പുളിക്കല്‍, ലീലാമ്മ ബേബി, സജിമോള്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






