ഉപ്പുതറ പഞ്ചായത്തിനെതിരായ കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം : പ്രസിഡന്റ് കെജെ ജെയിംസ്
ഉപ്പുതറ പഞ്ചായത്തിനെതിരായ കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം : പ്രസിഡന്റ് കെജെ ജെയിംസ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിന് എംസിഎഫ് നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയത് എല്ലാ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ചാണെന്ന് പ്രസിഡന്റ് ജെയിംസ് കെജെ. പഞ്ചായത്തിന്റെ വികസനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന നടപടികളാണ് ചില കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിനെ കരിവാരിത്തേക്കുന്നതിനും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണ് പഞ്ചായത്തംഗങ്ങളായ ഫ്രാന്‍സിസ് അറയ്ക്കപറമ്പിലും ഓമന സോദരനും പഞ്ചായത്ത് ഓഫീസ് പടിക്കല്‍ വ്യാഴാഴ്ച വായ് മൂടിക്കെട്ടി സമരം നടത്തിയത്. ഈ സമരം വെറും അടിസ്ഥാനരഹിതവും പ്രഹസനവുമാണെന്നും ജെയിംസ് കെജെ പറഞ്ഞു.
What's Your Reaction?






