തിരുനാളിന്റെ അലങ്കാര ജോലിക്കിടെ പള്ളിയുടെ മുകളില്‍നിന്ന് വീണ് പരിക്കേറ്റ ഉപ്പുതറ സ്വദേശി മരിച്ചു
തിരുനാളിന്റെ അലങ്കാര ജോലിക്കിടെ പള്ളിയുടെ മുകളില്‍നിന്ന് വീണ് പരിക്കേറ്റ ഉപ്പുതറ സ്വദേശി മരിച്ചു

ഇടുക്കി: ഉപ്പുതറയില്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് കൊടി കെട്ടാന്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പുതറ വളകോട് പാലക്കാവ് ചിറയില്‍ സി മനോജ്(39) ആണ് മരിച്ചത്. സെന്റ് ജോര്‍ജ് മലങ്കര പള്ളി തിരുനാളിനോടനുബന്ധിച്ചാണ് അലങ്കാര ജോലികള്‍ക്കിടെ മനോജിന് പള്ളിയുടെ മുകളില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?






