തുളസിപ്പാറ ശ്രീ സുബ്രമണ്യസ്വാമി മഹാക്ഷേത്രത്തില്‍ മകരപ്പുയ മഹോത്സവം തുടങ്ങി
തുളസിപ്പാറ ശ്രീ സുബ്രമണ്യസ്വാമി മഹാക്ഷേത്രത്തില്‍ മകരപ്പുയ മഹോത്സവം തുടങ്ങി
ഇടുക്കി: ഇരട്ടയാര്‍ തുളസിപ്പാറ ശ്രീ സുബ്രമണ്യസ്വാമി മഹാക്ഷേത്രത്തില്‍ മകരപ്പുയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി തെക്കേടത്ത് ഗോപന്‍ കൊടിയേറ്റി. ശ്രീ സുബ്രഹ്‌മണ്യ സ്വാമി ഭഗവാന്റെ തിരുവുത്സവവും ശ്രീ നാരായണ ഗുരുദേവന്റെ പ്രതിഷ്ഠാവാര്‍ഷികവുമാണ് നടക്കുന്നത്. എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ സുരേഷ് ശ്രീധരന്‍, ക്ഷേത്രം മേല്‍ശാന്തി തെക്കേടത്ത് ഗോപന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 11ന് ഉത്സവം സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് ഷിബു സത്യന്‍ കണ്ടത്തില്‍, സെക്രട്ടറി രാജീവ് കെ കെ കൂടയ്ക്കല്‍, യൂണിയന്‍ കൗണ്‍സിലര്‍ രാജേഷ് കണ്ടംകുളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

