ബിഎംഎസ് കട്ടപ്പന നഗരസഭയില്‍ പദയാത്ര നടത്തി
ബിഎംഎസ് കട്ടപ്പന നഗരസഭയില്‍ പദയാത്ര നടത്തി
ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിഎംഎസ് കട്ടപ്പന നഗരസഭയില്‍ പദയാത്ര നടത്തി. പാറക്കടവില്‍നിന്ന് രാവിലെ 10ന് ആരംഭിച്ച പദയാത്ര പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം തടയുക, ക്ഷേമനിധി- ക്ഷേമപെന്‍ഷന്‍ 6000 രൂപയായി വര്‍ധിപ്പിക്കുക, മിനിമം വേദനം 27900 രൂപയായി ഉയര്‍ത്തുക, മണല്‍വാരല്‍ പുനരാരംഭിക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, നിര്‍മാണ നിരോധനം പിന്‍വലിക്കുക തുടങ്ങി 25 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കുന്ന പദയാത്രകളാണ് നടത്തുന്നത്. തുടര്‍ന്ന് മേഖല തലത്തിലും ജില്ലാതലത്തിലും പ്രചരണ ജാഥകളും സെക്രട്ടറിയേറ്റിലേക്ക് തൊഴിലാളി മാര്‍ച്ചും സംഘടിപ്പിക്കും. ജാഥ ക്യാപ്റ്റന്‍ ഷിജു കെ ആര്‍, ജാഥാ മാനേജര്‍ സുധീഷ് എസ്, മേഖലാ സെക്രട്ടറി പി പി ഷാജി, വി ടി ശ്രീകുമാര്‍, കെ ആര്‍ രാജന്‍, ആര്‍ പ്രസാദ്, ജിന്‍സ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






