കാമാക്ഷി പഞ്ചായത്ത് അങ്കണവാടി ബാല കലോത്സവം തുടങ്ങി
കാമാക്ഷി പഞ്ചായത്ത് അങ്കണവാടി ബാല കലോത്സവം തുടങ്ങി

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് അങ്കണവാടി ബാല കലോത്സവം മഞ്ചാടി വര്‍ണ്ണത്തുമ്പിക്ക് തുടക്കമായി. തങ്കമണി സെന്റ് തോമസ് പാരീഷ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. കവിയും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ വിശിഷ്ടാതിഥിയായി. കുരുന്നുകള്‍ അണിനിരന്ന ചെണ്ടമേളത്തോടുകൂടിയാണ് കലോത്സവത്തിന് തുടക്കമായത്. പഞ്ചായത്തിലെ അങ്കണവാടി, ബാലസഭ കുട്ടികള്‍ പങ്കെടുത്തു. തങ്കമണി സെന്റ് തോമസ് പാരിഷ്ഹാള്‍, സ്‌കൂള്‍ ഓഡിറ്റോറിയം തുടങ്ങി വിവിധ വേദികളിലായാണ് കലോത്സവം നടക്കുന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, പഞ്ചായത്തംഗങ്ങളായ ഷേര്‍ലി ജോസഫ്, എന്‍ ആര്‍ അജയന്‍, പഞ്ചായത്ത് സെക്രട്ടറി നജീബ് എച്ച്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മറിയാമ്മ ഡി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






