ഭൂനിയമ ഭേദഗതി: എല്‍ഡിഎഫ് കട്ടപ്പനയില്‍ ആഹ്‌ളാദ പ്രകടനം നടത്തി
ഭൂനിയമ ഭേദഗതി: എല്‍ഡിഎഫ് കട്ടപ്പനയില്‍ ആഹ്‌ളാദ പ്രകടനം നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആറുപതിറ്റാണ്ടായുള്ള കര്‍ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിരകാല സ്വപ്നം പിണറായി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതായി എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരുകള്‍ സങ്കീര്‍ണമാക്കിയ ഭൂപ്രശ്നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഒന്നൊന്നായി പരിഹരിച്ചു. മലയോര മേഖലയെ സങ്കീര്‍ണതകളിലേക്ക് തള്ളിവിട്ട കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതും പിന്നീട് കോടതി വ്യവഹാരങ്ങള്‍ക്ക് തുടക്കമിട്ടതും കോണ്‍ഗ്രസാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി അവതരിപ്പിച്ചപ്പോള്‍ ബില്‍ കത്തിച്ച് പ്രതിഷേധിച്ചതും യുഡിഎഫാണ്. ചട്ടങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഇടുക്കി ഡിസിസി ഓഫീസ് ഉള്‍പ്പെടെ നിയമവിധേയമാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കട്ടപ്പന ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കും. ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ കര്‍ഷകരുടെ ഭൂമിക്ക് സ്വതന്ത്ര ക്രയവിക്രയം സാധ്യമാകും. ക്വാറികള്‍ പ്രവര്‍ത്തനക്ഷമമാകും. നവ ഇടുക്കി എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പ്പിന് ചട്ടങ്ങള്‍ കരുത്താകുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
യോഗത്തില്‍ സിപിഐ ജില്ലാ കമ്മിറ്റിയംഗം വി ആര്‍ ശശി, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, എല്‍ഡിഎഫ് നേതാക്കളായ സി എസ് അജേഷ്, ബെന്നി കല്ലൂപ്പുരയിടം, ബിജു ഐക്കര, കെ പി സുമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






