മാട്ടുക്കട്ട ഗവ. സ്‌കൂളിന് പുതുവത്സര സമ്മാനം: ഫര്‍ണിച്ചറുകള്‍ നല്‍കി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ
മാട്ടുക്കട്ട ഗവ. സ്‌കൂളിന് പുതുവത്സര സമ്മാനം: ഫര്‍ണിച്ചറുകള്‍ നല്‍കി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട ഗവ. എല്‍ പി സ്‌കൂളില്‍ പുതുവത്സര സമ്മാനമായി പുതിയ മേശകളും ബഞ്ചുകളും ലഭിച്ചു. കോട്ടയം ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയാണ് ഫര്‍ണിച്ചറുകള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍ ഇവ കൈമാറി. ഉദ്ഘാടനം ചെയ്തു. 1.9 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളാണ് നല്‍കിയത്. കൂടാതെ, അധ്യാപകര്‍ക്കും ഇരിപ്പിടങ്ങള്‍ നല്‍കി. കൂട്ടായ്മ അംഗങ്ങളെ വിദ്യാര്‍ഥികളും അധ്യാപകരും അനുമോദിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിന്റോ പീറ്റര്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് റാണി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ വെട്ടിക്കാലായില്‍, പഞ്ചായത്ത് അംഗം സോണിയ ജെറി, സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി പി വി ദീപ, മുന്‍ പിടിഎ പ്രസിഡന്റ് സി സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






