നിര്‍ധന കുടുംബങ്ങള്‍ക്ക് കട്ടപ്പന സെന്റ് ജോണ്‍സ് ഓഫ് ഗോഡ് സഭയുടെ സഹായഹസ്തം: 2 വീടുകളുടെ താക്കോല്‍ കൈമാറി
നിര്‍ധന കുടുംബങ്ങള്‍ക്ക് കട്ടപ്പന സെന്റ് ജോണ്‍സ് ഓഫ് ഗോഡ് സഭയുടെ സഹായഹസ്തം: 2 വീടുകളുടെ താക്കോല്‍ കൈമാറി

ഇടുക്കി: സെന്റ് ജോണ്‍സ് ഓഫ് ഗോഡ് സഭ നിര്‍ധന കുടുംബങ്ങള്‍ക്ക് അയ്യപ്പന്‍കോവിലില്‍ നിര്‍മിച്ച രണ്ട് വീടുകളുടെ താക്കോല്‍ സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ കൈമാറി. അയ്യപ്പന്‍കോവില്‍ പുളിയാപ്പള്ളില്‍ ലിസി തോമസ്, മണലില്‍ അമ്മിണി തങ്കപ്പന്‍ എന്നിവര്‍ക്കാണ് സുമനസുകളുടെ കൂടി സഹായത്തോടെ 10 ലക്ഷം രൂപയോളം മുതല്‍മുടക്കി വീടുകള്‍ നിര്‍മിച്ചുനല്‍കിയത്.
അമ്മിണിയുടെ വീട് സെന്റ് ജോണ്‍സ് ഏറ്റെടുത്ത് നിര്‍മിക്കുകയായിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ഘട്ടത്തിലാണ് ലിസി വീടിനായി ബ്രദര്‍ ബൈജു വാലു പറമ്പിലിനെ സമീപിക്കുന്നത്. തുടര്‍ന്ന് സന്നദ്ധ സംഘടന 50 ശതമാനം തുക നല്‍കാമെന്ന് അറിയിച്ചു. ബാക്കിത്തുക കൊല്ലംകുടിയില്‍ ജയ്‌സണ്‍ നല്‍കി.
ഫാ മാത്യു കൊല്ലംപറമ്പില്‍ വീടുകള്‍ വെഞ്ചരിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രദര്‍ തോമസ് ജയിംസ്, ആശുപത്രി മാനേജര്‍ ജേക്കബ് കോര, സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ ഷാലറ്റ്, അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം സിജി പ്രദീപ്, ജയ്‌സണ്‍ കൊല്ലംകുടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സെന്റ് ജോണ്‍സ് ഓഫ് ഗോഡ് സഭ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 6015 വീടുകള്‍ ഇതിനോടകം നിര്‍മിച്ചുനല്‍കി. നിലവില്‍ 3 വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
What's Your Reaction?






