പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയില്ല: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ഡ്രൈവര്‍മാരുടെ പ്രതിഷേധം
പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയില്ല: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ഡ്രൈവര്‍മാരുടെ പ്രതിഷേധം

ഇടുക്കി: അപകടത്തില്‍പ്പെട്ടവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാത്തതിനെതിരെ വണ്ടിപ്പെരിയാര്‍ ചുരക്കുളം സിഎച്ച്‌സിയില്‍ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു. ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഇവര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അയ്യപ്പന്‍മാര്‍ സഞ്ചരിച്ച വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ 3 പേരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടറില്ലാത്തതിനാല്‍ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശബരിമല മണ്ഡലകാലത്ത് ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം ഉണ്ടായിട്ടും പലദിവസങ്ങളിലും നാഥനില്ലാക്കളരിയാണ്.
കരാറില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. രണ്ടുപേര്‍ക്ക് വൈകുന്നേരങ്ങളില്‍ ഡ്യൂട്ടി നല്‍കിയിട്ടുണ്ടെങ്കിലും പലദിവസങ്ങളിലും സേവനം ലഭ്യമല്ല. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ ഇവര്‍ക്ക് ജോലി ചെയ്യേണ്ടതിനാലാണ് പലദിവസവും വൈകുന്നേരങ്ങളില്‍ ഡോക്ടറില്ലാത്തതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിരുന്നു. ആശുപത്രിയില്‍ പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ സേവനമില്ല. പൊതുപ്രവര്‍ത്തകനായ രാജ കറുപ്പുപ്പാലം സമരത്തിന് നേതൃത്വം നല്‍കി.
What's Your Reaction?






