മലയോര ഹൈവേ നിര്‍മാണം തടസപ്പെടുത്താന്‍ നീക്കം'
മലയോര ഹൈവേ നിര്‍മാണം തടസപ്പെടുത്താന്‍ നീക്കം'

ഇടുക്കി: മലയോര ഹൈവേ നിര്‍മാണം കോടതി നടപടികളിലൂടെ തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ എല്‍ സതീശന്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ഗോപിനാഥ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വില്ലേജ്പടിയില്‍ റോഡ് പുറമ്പോക്കിലെ വീടുകളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞുപോകാത്തതാണ് നിര്‍മാണം തടസപ്പെടുത്തുന്നത്. പകരം ഭൂമിയും വീടും ലഭിച്ചവര്‍ കോടതി നടപടികളിലൂടെ നാടിന്റെ വികസനം തടസപ്പെടുത്തുകയാണ്. ഇവര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.വീടൊഴിയാന്‍ തയ്യാറാകാത്ത മൂന്നു വീട്ടുകാരില്‍ ഒരുകുടുംബം ലൈഫ് ഉള്‍പ്പെടെ പല പദ്ധതികളിലൂടെ വീടുകള്‍ ലഭിച്ചവരാണ്. കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലഭിച്ച വീട് മറിച്ചുവില്‍ക്കുകയും ചെയ്തു. വാഹന ഉടമകള്‍ കൂടിയാണിവര്‍. വില്ലേജ്പടിയില്‍ റോഡ് പുറമ്പോക്കിലെ കൈയേറ്റം താലൂക്ക് സര്‍വേയര്‍ പരിശോധന നടത്തി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇവരെ ഒഴിപ്പിക്കുന്നതില്‍ പഞ്ചായത്ത് സെക്രട്ടറി വീഴ്ച വരുത്തിയതായും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
What's Your Reaction?






