വണ്ടിപ്പെരിയാറില്‍ പാതയോരത്തെ ഭീമന്‍ തേനീച്ചക്കൂട് നീക്കംചെയ്തു
വണ്ടിപ്പെരിയാറില്‍ പാതയോരത്തെ ഭീമന്‍ തേനീച്ചക്കൂട് നീക്കംചെയ്തു
ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനുസമീപത്തെ ഭീമന്‍ തേനീച്ചക്കൂട് പഞ്ചായത്ത് അധികൃതരുടെ ഇടപെടലില്‍ നീക്കംചെയ്തു. റോഡിനോടുചേര്‍ന്നുള്ള മരത്തിലാണ് മലന്തേന്‍ ഇനത്തില്‍പ്പെട്ട തേനീച്ച കൂടുകൂട്ടിയത്. വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെയും ഹൈസ്‌കൂളിലെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രികര്‍ക്ക് തേനീച്ചക്കൂട് ഭീഷണിയായിരുന്നു. നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിച്ചു. പിടി മൗണ്ട് ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചെങ്കിലും വനപാലകര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയ സംഘം സ്ഥലത്തെത്തി തേനീച്ചക്കൂട് നീക്കംചെയ്തു.
What's Your Reaction?