മഞ്ഞില്‍ കുളിച്ച് മൂന്നാര്‍: താപനില 3 ഡിഗ്രി സെല്‍ഷ്യസ് 

മഞ്ഞില്‍ കുളിച്ച് മൂന്നാര്‍: താപനില 3 ഡിഗ്രി സെല്‍ഷ്യസ് 

Dec 16, 2025 - 14:09
 0
മഞ്ഞില്‍ കുളിച്ച് മൂന്നാര്‍: താപനില 3 ഡിഗ്രി സെല്‍ഷ്യസ് 
This is the title of the web page

ഇടുക്കി: ഡിസംബറിന്റെ അതിശൈത്യത്തില്‍ തണുത്തുവിറച്ച് തെക്കിന്റെ കാശ്മീര്‍. ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ മൂന്നാറില്‍ ഇന്നലെ 3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. തണുപ്പേറിയതോടെ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് കരുതുന്നത്. ഇത്തരണ അതിശൈത്യം നേരത്തെ എത്തിയതോടെ അടുത്ത ദിവസങ്ങളില്‍ താപനില മൈനസിലേക്ക് താഴുമെന്നാണ് സൂചന. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, തെന്‍മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലാണ് താപനില 3 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. കഴിഞ്ഞദിവസം 6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രിയില്‍ അതിശൈത്യം തുടരുമ്പോഴും പകല്‍ സമയങ്ങളില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നുണ്ട്. ക്രിസ്മസ്- പുതുവത്സര അവധിക്കാലം ആരംഭിച്ചതോടെ തണുപ്പ് ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാര, വ്യാപാര മേഖലകള്‍ക്കും പ്രതീക്ഷ നല്‍കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow