മുടവാട്ടുക്കല്‍(ആട്ടുകാല്‍) കിഴങ്ങിന് വന്‍ ഡിമാന്‍ഡ്
മുടവാട്ടുക്കല്‍(ആട്ടുകാല്‍) കിഴങ്ങിന് വന്‍ ഡിമാന്‍ഡ്
ഇടുക്കി: മരങ്ങളിലും പാറകളിലും വളരുന്ന മുടവാട്ടുക്കല്‍ കിഴങ്ങിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. കിഴങ്ങ് ഉപയോഗിച്ചുള്ള സൂപ്പിന് വലിയ പ്രചാരമറിയതോടെ വാങ്ങാന്‍ ആവശ്യക്കാരും ഏറെയാണ്. വണ്ടിപ്പെരിയാര്‍ ടൗണിലും കരടിക്കുഴി എവിറ്റി ഔട്ട്ലെറ്റിനുസമീപവും ആളുകള്‍ കിഴങ്ങ് വില്‍ക്കുന്നുണ്ട്. മുടമാട്ടുക്കല്‍ സൂപ്പ് സന്ധിവേദന, കൈകാല്‍ വലിച്ചില്‍ എന്നിവ ശമിക്കാന്‍ അത്യുത്തമമാണ്.
ആട്ടുക്കല്‍, ആട്ടുകാല്‍ കിഴങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്നു. കൂടാതെ അണ്ണാന്‍ കിഴങ്ങ്, ആനപ്പച്ച എന്നിങ്ങനെയാണ് നാടന്‍ പേരുകള്‍. ജലാംശമുള്ള കല്‍ചുമരുകളിലും പാറപ്പുറത്തും ഇവ സാധാരണയായി കണ്ടുവരുന്നു. ശരീരപുഷ്ഠിക്കും ഇതുപയോഗിച്ച് സൂപ്പ് തയാറാക്കി സേവിക്കാം. കൂടാതെ, ഉണക്കിപ്പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് 41 ദിവസം കഴിച്ചാല്‍ പ്രതിരോധ ശക്തി കൂടുമെന്നും പരമ്പരാഗത വൈദ്യന്‍മാര്‍ പറയുന്നു.
കിഴങ്ങ് വൃത്തിയാക്കി ചതച്ച ചെറിയ ഉള്ളിയും പച്ചമുളകും കുരുമുളകുംചേര്‍ന്ന് സൂപ്പ് തയാറാക്കി സേവിച്ചാല്‍ വേദനകള്‍ മാറും. മുമ്പ് വിദ്യാര്‍ഥികള്‍ സ്ലേറ്റ് തുടയ്ക്കുന്നതിനായി ഉപയോഗിച്ചിരുന്ന കിഴങ്ങിന് ഇങ്ങനെ ഒരു ഉപയോഗമുണ്ടെന്ന് വിപണിയില്‍ എത്തിയ ശേഷമാണ് പലരും അറിയുന്നത്.
What's Your Reaction?