ലഹരിക്കെതിരെ ജി ടെക്: ചെറുതോണിയില്‍ റോഡ് ഷോ നടത്തി
ലഹരിക്കെതിരെ ജി ടെക്: ചെറുതോണിയില്‍ റോഡ് ഷോ നടത്തി
ഇടുക്കി: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജി- ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ചെറുതോണിയില്‍ റോഡ് ഷോ നടത്തി. ''വേണ്ടാട്ടോ ഡ്രഗ്‌സ്... പണി കിട്ടും'' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പരിപാടി ഇടുക്കി എസ്‌ഐ സാബു തോമസ് ഉദ്ഘാടനംചെയ്തു. ക്യാമ്പയിന്റെ ലോഗോ പ്രകാശനംചെയ്തു. ജി-ടെക് ഇടുക്കി അസോസിയേറ്റ് ഡയറക്ടര്‍ നോബി സുദര്‍ശന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. വിദ്യാര്‍ഥികളും നാട്ടുകാരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. ചെറുതോണി സെന്റര്‍ ഡയറക്ടര്‍ കെ എം ജോര്‍ജ്, ഇടുക്കി ഏരിയ മാനേജര്‍ ആനന്ദകൃഷ്ണന്‍ കെ ആര്‍, കെ എം ജലാലുദീന്‍, പി ടി ജോസഫ്, ബിനോയി വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?