അണക്കര മോണ്‍ട്ഫോര്‍ട്ട് സ്‌കൂളില്‍ അഖിലേന്ത്യ ക്വിസ് മത്സരം ജനുവരി 31ന്
അണക്കര മോണ്‍ട്ഫോര്‍ട്ട് സ്‌കൂളില്‍ അഖിലേന്ത്യ ക്വിസ് മത്സരം ജനുവരി 31ന്
ഇടുക്കി: അണക്കര മോണ്‍ട്ഫോര്‍ട്ട് സ്‌കൂളില്‍ 2026 ജനുവരി 31ന് 'മോണ്‍ട് ട്രിവിയ' എന്ന പേരില്‍ അഖിലേന്ത്യ ക്വിസ് മത്സരം നടത്തും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലെ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് പേര്‍ വീതമടങ്ങുന്ന ടീമായി മത്സരിക്കാം. ഒരുസ്‌കൂളില്‍നിന്ന് പരമാവധി 2 ടീമുകള്‍. രാവിലെ 10 മുതല്‍ പ്രാഥമിക റൗണ്ട്. ഇതില്‍നിന്ന് ആറുടീമുകളെ ഗ്രാന്‍ഡ് ഫിനാലേയിലേക്ക് തെരഞ്ഞെടുക്കും. ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30000, 25000, 20000, 15000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. പൊതുവിജ്ഞാനമാണ് പ്രധാനവിഷയം. മത്സരം ഇംഗ്ലീഷിലായിരിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 12നകം പേര് നല്‍കണം. ഫോണ്‍: 9447989502, 9446968959, 6235872866. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ഇഗ്നേഷ്യസ് ദാസ് എല്‍, വൈസ് പ്രിന്‍സിപ്പല്‍ ബേബി ജോസ്, റോമി വി.പി, ശ്രീജ എം. ജെ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?