തങ്കമണിയില്‍ കിണറ്റില്‍ വീണ പൂച്ചയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി
തങ്കമണിയില്‍ കിണറ്റില്‍ വീണ പൂച്ചയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി
ഇടുക്കി: തങ്കമണി കാറ്റാടിക്കവലയില്‍ കിണറ്റില്‍ അകപ്പെട്ട പൂച്ചയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. നെല്ലന്‍കുഴിയില്‍ ഷൈജു പ്രഭാകരന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പൂച്ചക്കുഞ്ഞിനെയാണ് ഷൈജുവും അയല്‍വാസിയായ കദളിക്കാട്ട് സജോ വര്‍ഗീസുംചേര്‍ന്ന് പുറത്തെടുത്തത്. തിങ്കളാഴ്ച രാവിലെ പൂച്ച വീണുകിടക്കുന്നതുകണ്ട ഷൈജു, സജോയെ വിവരമറിയിച്ചു. കയര്‍ ഇട്ടുകൊടുത്തും ബക്കറ്റും ചാക്കും കെട്ടിയിറക്കിയുമൊക്കെ പൂച്ചയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് സജോ വര്‍ഗീസ് ആഴമേറിയ കിണറ്റില്‍ ഇറങ്ങി ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പൂച്ചയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു.
What's Your Reaction?