വിപണിയില്ല: ഹൈറേഞ്ചില്‍നിന്ന് വാനിലക്കൃഷി പടിയിറങ്ങുന്നു

വിപണിയില്ല: ഹൈറേഞ്ചില്‍നിന്ന് വാനിലക്കൃഷി പടിയിറങ്ങുന്നു

Mar 9, 2026 - 13:05
 0
വിപണിയില്ല: ഹൈറേഞ്ചില്‍നിന്ന് വാനിലക്കൃഷി പടിയിറങ്ങുന്നു
This is the title of the web page

ഇടുക്കി: ഒന്നര പതിറ്റാണ്ട് മുമ്പ് സജീവമായിരുന്ന വാനിലക്കൃഷി ഹൈറേഞ്ചില്‍നിന്ന് അപ്രത്യക്ഷമാകുന്നു. ചുരുക്കം ചില കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ മാത്രമാണ് വാനില അവശേഷിക്കുന്നത്. നിലവില്‍ മെച്ചപ്പെട്ട വിലയുണ്ടെങ്കിലും വിപണിയില്ലാത്തതും ഉല്‍പാദനക്കുറവുമാണ് കര്‍ഷകരെ പിന്നോട്ടടിക്കുന്നത്. അഭൂതപൂര്‍വമായ വിലയാണ് വാനിലയെ ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ സജീവമാക്കിയിരുന്നത്. ഈകാലയളവില്‍ ഒട്ടേറെ കര്‍ഷകര്‍ വന്‍തോതില്‍ കൃഷി ചെയ്തിരുന്നു. പലരും മറ്റ് നാണ്യവിളകള്‍ ഉേപക്ഷിച്ച് വാനിലക്കൃഷിയിലേക്ക് തിരിഞ്ഞു. പൊന്നുംവില ലഭിച്ചതോടെ വാനിലത്തണ്ടും ബീന്‍സും വന്‍തോതില്‍ മോഷണംപോയ സംഭവങ്ങളുമുണ്ടായി. എന്നാല്‍ വൈകാതെ വില കൂപ്പുകുത്തിയതോടെ ഹൈറേഞ്ചില്‍നിന്ന് കൃഷിയുടെ പടിയിറക്കവും ആരംഭിച്ചു. പ്രൗഢി മങ്ങിയ വാനിലയിപ്പോള്‍ വിസ്മൃതിയുടെ പാതയിലാണ്.
വിലയിടിവിനൊപ്പം പൂക്കള്‍ പരാഗണം ചെയ്യുന്നതിലുള്ള പരിചയക്കുറവും ബുദ്ധിമുട്ടും കര്‍ഷകരെ പിന്നോക്കം കൊണ്ടുപോയി. നിലവില്‍ ഉല്‍പാദിപ്പിക്കുന്ന നാമമാത്രമായ ബീന്‍സുകള്‍ വിറ്റഴിക്കാനുള്ള വിപണി കണ്ടെത്തുന്നതിലും കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow