അർഹതപ്പെട്ടവർ പദ്ധതിക്ക് പുറത്ത്
അർഹതപ്പെട്ടവർ പദ്ധതിക്ക് പുറത്ത്

ഭവന രഹിതർക്ക് അടച്ചുറപ്പുള്ള ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥന സർക്കാറുകൾ വിവിധ ഭവന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോൾ , അർഹരായവർ ഈ പദ്ധതിക്ക് പുറത്താണ് എന്നതിന്റെ ഉദാഹരണം ഉപ്പുതറയിൽ ഒരു കൂരക്കുള്ളിലെ ജീവിതം ചൂണ്ടികാണിക്കുന്നുണ്ട്.
പഞ്ചായത്തിലെ പത്താം വാർഡ് ആനപ്പള്ളം കാവേരി മേട്ടിൽ താമസിക്കുന്ന പുത്തൻ വീട്ടിൽ നല്ലതമ്പിയും കുടുംബവുമാണ് അന്തി ഉറങ്ങാൻ ഒരു അടച്ചുറപ്പുള്ള വീടിനായി അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ അടക്കം വർഷങ്ങളായി അപേക്ഷ നൽകുന്നുണ്ടങ്കിലും ഇവർ ഇപ്പോളും പദ്ധതിക്ക് പുറത്താണ്.
പട്ടയമില്ലാത്ത പത്ത് സെന്റ് സ്ഥലം മാത്രമാണ് ആകെ ഉള്ളത്. നല്ലതമ്പിയും ഭാര്യ ഗ്രേസുക്കുട്ടിയും പ്ലസ് ടു വിന് പഠിക്കുന്ന ഒരു പെൺകുട്ടിയുമാണ് ഇവിടെ 20 വർഷമായി കഴിയുന്നത്. നിലവിൽ കാലിത്തൊഴുത്തിനെക്കാളും പരിതാപകരമായാണ് ഈ വീട്. കാട്ടുകല്ലുകൾ കൊണ്ട് ഭിത്തികെട്ടിയും കമ്പുകൾ ഉപയോഗിച്ച് മേൽക്കുര നിർമ്മിച്ച് ഇതിന് മുകളിൽ പുല്ല് മേഞ്ഞതാണ് ഇവരുടെ കുടിൽ.പ്ലാസ്റ്റിക് ചാക്ക് കൊണ്ട് വീടിന് ചുറ്റും മറച്ചിരിക്കുകയാണ് . കാട് പടലങ്ങളാൽ മൂടപ്പെട്ട് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും ഉണ്ട് .മഴ പെയ്തൽ മേൽകൂര മുഴുവൻ ചോർന്ന് ഒലിക്കും . ശക്തമായ കാറ്റ് വീശിയാൽ ഒരുപക്ഷെ ഈ കൂര തകർന്നടിയും.ഇങ്ങനെ ദുരിത ജീവിതം തള്ളിനീക്കുകയാണ് ഈ കുടുബം
ലൈഫ് ഭവന പദ്ധതിയിൽ വർഷങ്ങളായി അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലിസ്റ്റിൽ കയറി പറ്റിയിട്ടില്ല.തങ്ങളുടെ ദുരവസ്ഥ വിവരിച്ച് വീടിന്റെ ചിത്രം സഹിതം മുഖ്യമന്തിക്ക് നിവേദനമായി നൽകി.കൂടാതെ ഇടുക്കി ജില്ല കളക്ടർ മുൻപാകെ നേരിട്ടെത്തി നിവേദനവും നൽകി,എന്നാൽ പ്രതിക്ഷകൾ പതിവ് പോലെ വിഫലം.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ അടക്കം തങ്ങളെ അവഗണിക്കുകയാണന്ന് ഇവർ പറയുന്നു. ഒരാൾക്ക് നിവർന്ന നിന്ന് ഈ വീടിന് ഉള്ളിൽ കയറി പുറത്ത് ഇറങ്ങാൻ കഴിയില്ല.ചെല്ലപ്പൻ കൂലിപ്പണി ചെയ്ത് കൊണ്ടു വരുന്ന കൂലി ഉപയോഗിച്ചാണ് ഇവർ ജീവിതം തള്ളി നീക്കുന്നത്. അതി ദാരിദ്രരുടെ പട്ടികയിൽ ഉൾപെടുന്ന ഇവർക്ക് ലഭിച്ചിരിക്കുന്ന റേഷൻ കാർഡ് വെള്ള കാർഡാണ് എന്നതാണ് ഏറെ വിചിത്രം. കാലിത്തൊഴുത്തിന് സമാനമായ വീടാണങ്കിലും പഞ്ചയത്ത് പുരക്ക് നികുതിയും ഈടക്കുന്നുണ്ട്.സമൂഹത്തിലെ അതി ദരിദ്രരെ കൈ പിടിച്ച് ഉയർത്തുന്ന പ്രവർത്തനങ്ങൾക്കാണ് എൽ ഡി എഫ് സർക്കാർ പരിഗണന നൽകുന്നത് എന്ന് അവകാശവാദങ്ങൾ ഉയർത്തുന്ന ഈ കാലഘട്ടത്തിലാണ്, ഉപ്പുതറ ഗ്രാമ പഞ്ചായത്തിലെ ഈ നിർദ്ദന കുടുബത്തിന്റെ ജീവിതം ചോദ്യ ചിഹ്നമായി നിലകൊള്ളുന്നത് .
What's Your Reaction?






