നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ
നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ

മലയോര ഹൈവേയുടെ രണ്ടാം റീച്ചിൽ ഉൾപ്പെട്ട ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള നിർമ്മാണങ്ങളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് രണ്ടാം റീച്ചിൽ ടാറിംഗ് തുടങ്ങിയിരുന്നു. ഇതേ തുടർന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എൽ ഡി എഫ് നേതാക്കളുമെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള നിർമ്മാണ പ്രവർത്തികളാണ് തിങ്കളാഴ്ച്ച വൈകിട്ട് മന്ത്രി നേരിട്ടെത്തി സന്ദർശിച്ചത്. ഹൈവേയുടെ ഭാഗമായ കുഴൽപ്പാലത്തിലെ നിർമ്മാണത്തിൽ വന്ന തടസ്സങ്ങൾ ഇടുക്കി ഡാം സേഫ്റ്റി അതോറിറ്റിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുപതേക്കർ പാലത്തിനോട് ചേർന്ന് താമസിക്കുന്ന കുടുംബത്തെ സുരക്ഷിതമായി മാറ്റി പാർപ്പിച്ച ശേഷമാകും പുതിയ പാലം നിർമ്മാണം ആരംഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു
കിഫ്‌ബി വഴി 144 കോടി ചെലവഴിച്ചാണ് 21.5 കിലോമീറ്റര്‍ ദൂരം ചപ്പാത്ത്-മേരികുളം, മേരികുളം-നരിയമ്പാറ, നരിയമ്പാറ-കട്ടപ്പന എന്നീ മൂന്ന് ഭാഗങ്ങളായി നിര്‍മിക്കുന്നത്. 90ല്‍പ്പരം കലുങ്കുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണവും പുരോഗമിക്കുകയാണ്.ഒന്നരവര്‍ഷത്തിനുള്ളില്‍ രണ്ടാം റീച്ച് പൂര്‍ത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ.ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. കുട്ടിക്കാനം മുതല്‍ പുളിയന്‍മല വരെ നീളുന്ന ഹൈവേയുടെ കുട്ടിക്കാനം-ചപ്പാത്ത് ഒന്നാംറീച്ച് ജൂണില്‍ പൂര്‍ത്തിയാക്കി. 88 കോടി രൂപ ചെലവഴിച്ച് 18.5 കിലോമീറ്റര്‍ രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ചത്. എൽ ഡി എഫ് നേതാക്കളായ മനോജ് എം തോമസ്, വി ആർ ശശി, ഷാജി കൂത്തോടിയിൽ എന്നിവരും മന്ത്രി റോഷി അഗസ്റ്റിനൊപ്പമുണ്ടായിരുന്നു
What's Your Reaction?






