മുട്ടുകാട് ക്ഷേത്രത്തിലെത്തിയ  കുടുംബത്തെ ആക്രമിച്ച യുവാവ് അറസ്റ്റില്‍ 

മുട്ടുകാട് ക്ഷേത്രത്തിലെത്തിയ  കുടുംബത്തെ ആക്രമിച്ച യുവാവ് അറസ്റ്റില്‍ 

Feb 19, 2026 - 17:31
 0
മുട്ടുകാട് ക്ഷേത്രത്തിലെത്തിയ  കുടുംബത്തെ ആക്രമിച്ച യുവാവ് അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: മുട്ടുകാട് ഗൗരിശങ്കരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുടുംബത്തെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി പെരിയകനാല്‍ സ്വദേശി മുകേഷിനെയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 15നാണ് സംഭവം. ക്ഷേത്രത്തിലെത്തിയ മുട്ടുകാട് സൊസൈറ്റിമേട് ചവറ്റുകുഴിയില്‍ അഭിനവിനെയും കുടുംബത്തെയുമാണ് മുകേഷും കണ്ടാലറിയാവുന്ന 4 പ്രതികളും ചേര്‍ന്ന് അസഭ്യം പറഞ്ഞശേഷം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അഭിനവിന്റെ കാറിന് പിന്നില്‍ പ്രതികളുടെ ജീപ്പ് ഇടിച്ചതോടെഅഭിനവിന്റെ പിതാവും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ മുകേഷ് അഭിനവിന്റെ അമ്മയുടെ തലയില്‍ കൈകൊണ്ട് ഇടിച്ചു . ഇത് തടയാന്‍ ശ്രമിച്ച അഭിനവിനും മുഖത്ത് മര്‍ദനമേറ്റു.
അക്രമം അതിരൂക്ഷമായപ്പോള്‍ ഒന്നാം പ്രതിയായ മുകേഷ് ജീപ്പില്‍ നിന്നെടുത്ത ജാക്കി ലിവര്‍ ഉപയോഗിച്ച് അഭിനവിന്റെ തലയില്‍ അടിച്ചു. ആക്രമണം തടയുന്നതിനിടെ അഭിനവിന്റെ കൈക്ക് പരിക്കേറ്റു. സംഭവത്തിനുപിന്നാലെ അഭിനവിന്റെ പരാതിയില്‍ ശാന്തന്‍പാറ പൊലീസ് മുകേഷിനെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതു.

What's Your Reaction?

like

dislike

love

funny

angry

sad

wow