കരടിപ്പാറ വ്യൂ പോയിന്റില്‍ 'ട്രെയിന്‍' എത്തി: തീവണ്ടി മാതൃകയില്‍ വിശ്രമകേന്ദ്രം ഒരുക്കി പള്ളിവാസല്‍ പഞ്ചായത്ത്
കരടിപ്പാറ വ്യൂ പോയിന്റില്‍ 'ട്രെയിന്‍' എത്തി: തീവണ്ടി മാതൃകയില്‍ വിശ്രമകേന്ദ്രം ഒരുക്കി പള്ളിവാസല്‍ പഞ്ചായത്ത്

ഇടുക്കി: തീവണ്ടിയുടെ മാതൃകയില്‍ വിശ്രമകേന്ദ്രം ഒരുക്കി പള്ളിവാസല്‍ പഞ്ചായത്ത്. ആദ്യകാലത്ത് മൂന്നാറിലുണ്ടായിരുന്ന തീവണ്ടിയുടെ സ്റ്റീലോക്കോമോട്ടീവ് എന്‍ജിന്‍ മാതൃകയില്‍ കഫെയും നിലവിലുള്ള തീവണ്ടി ബോഗി മാതൃകയില്‍ ശുചിമുറി സമുച്ചയവുമാണ് ഒരുക്കിയിരിക്കുന്നത്. 45 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. കരടിപ്പാറ വ്യൂ പോയിന്റിലാണ് 'ടേക്ക് എ ബ്രേക്ക് ആന്‍ഡ് വാച്ച് ടവര്‍' എന്ന പേരില്‍ വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കഫെ, വാച്ച് ടവര്‍, കുട്ടികള്‍ക്കായി പാര്‍ക്ക്, ശുചിമുറി എന്നിവയാണ് ഇവിടെയുള്ളത്. കഴിഞ്ഞ ജനുവരി 6ന് അഡ്വ. എ. രാജ എംഎല്‍എ പ്രവത്തന ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
What's Your Reaction?






