ലബ്ബക്കട വെള്ളിലാംകണ്ടം റോഡില്‍ നവീകരണം ആരംഭിച്ചു

ലബ്ബക്കട വെള്ളിലാംകണ്ടം റോഡില്‍ നവീകരണം ആരംഭിച്ചു

Feb 27, 2025 - 22:57
 0
ലബ്ബക്കട വെള്ളിലാംകണ്ടം റോഡില്‍ നവീകരണം ആരംഭിച്ചു
This is the title of the web page

ഇടുക്കി: ലബ്ബക്കട വെള്ളിലാംകണ്ടം റോഡില്‍ കുറിപ്പില്‍ പടി കയറ്റത്തിന്റെ നവീകരണം ആരംഭിച്ചു. പഞ്ചായത്തിന്റെ 7 ലക്ഷം രൂപ വിനിയോഗിച്ചാണ് പാത കോണ്‍ക്രീറ്റ് ചെയ്യുന്നത്. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരുന്നു. കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത്. മുമ്പ്  ഈ ഭാഗത്ത് താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പഴയ പടിയായി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നാളുകളായുള്ള യാത്രക്ലേശത്തിനാണ് പരിഹാരമാകുന്നത്. കലുങ്കിന്റെ അപകട ഭീഷണി കുറയ്ക്കുന്നതിനും നടപടിയായി. പഞ്ചായത്ത് 3 ലക്ഷം രൂപ വകയിരുത്തിയാണ് കലുങ്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow