വെള്ളയാംകുടി സ്‌കൂളില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
വെള്ളയാംകുടി സ്‌കൂളില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഇടുക്കി: വെള്ളയാംകുടി സെന്റ് ജറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. എകെസിഡി രൂപതാ പ്രസി.കെ സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട്&ഗൈഡ്, എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് ഗാന്ധി സ്മൃതിയും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ് അധ്യക്ഷനായി. അനന്തു ജോസഫ് ഗാന്ധി ചരിത്രം വിശദമാക്കി. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ അധ്യാപകരും കുട്ടികളും പുഷ്പാര്‍ച്ചന നടത്തി.ഹെഡ് മിസ്ട്രസ് വിന്‍സി ജോര്‍ജ് ലഹരി വിരുദ്ധ ജാഗ്രതാ ദീപം തെളിയിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ റാലിയും നടന്നു. ക്ലബ് കോര്‍ഡിനേറ്റര്‍മാരായ റിന്‍സി തോമസ്, ജിന്‍സി എം.എം., സ്‌കൂള്‍ ലീഡര്‍ ജഫിന്‍ ജോജോ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






