എഴുകുംവയല്‍ കുരിശുമല കയറ്റം: കട്ടപ്പന, നെടുങ്കണ്ടം, തോപ്രാംകുടി മേഖലകളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ്
എഴുകുംവയല്‍ കുരിശുമല കയറ്റം: കട്ടപ്പന, നെടുങ്കണ്ടം, തോപ്രാംകുടി മേഖലകളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ്

ഇടുക്കി: ഇടുക്കി രൂപതയുടെ ഔദ്യോഗിക നോമ്പുകാല തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേയ്ക്ക് ദുഃഖ വെള്ളിയാഴ്ച കട്ടപ്പന, നെടുങ്കണ്ടം, തോപ്രാംകുടി മേഖലകളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. കട്ടപ്പനയില്‍ നിന്ന് രാവിലെ 5 മുതലും നെടുങ്കണ്ടത്ത് നിന്ന് രാവിലെ 6 മുതലും എഴുകുംവയല്‍ കുരിശുമല ജങ്ഷനിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. തോപ്രാംകുടിയില്‍ നിന്ന് രാവിലെ 10ന് ഉദയഗിരി -ചെമ്പകപ്പാറ വഴിയും മുരിക്കാശേരിയില്‍ നിന്ന് രാവിലെ 9 30 ന് ബഥേല്‍ - ഈട്ടിത്തോപ്പ് വഴിയും, വാഗമണ്‍ കുരിശുമലയില്‍ നിന്ന് രാവിലെ 8ന് ഉപ്പുതറ - കട്ടപ്പന വഴിയും, കോഴിമലയില്‍ നിന്നും കട്ടപ്പന വഴിയും, കുമളിയില്‍ നിന്നും കട്ടപ്പന വഴിയും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. വിശദ വിവരങ്ങള്‍ക്ക് 9447521827 എന്ന നമ്പറില്‍ ബന്ധപ്പെടുക
What's Your Reaction?






