കാഞ്ചിയാര്‍ പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാള്‍ സമരം: പിന്തുണയുമായി യുഡിഎഫ്
കാഞ്ചിയാര്‍ പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാള്‍ സമരം: പിന്തുണയുമായി യുഡിഎഫ്

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണസമിതിയുടേത് അഴിമതിയും അനീതിയുമാണെന്ന് ആരോപിച്ച് നാലാം വാര്‍ഡ് അംഗം സന്ധ്യ ജയന്‍, പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഒറ്റയാന്‍ സമരം തുടങ്ങി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങളുടെ പകര്‍പ്പ് എല്ലാ അംഗങ്ങള്‍ക്കും 48 മണിക്കൂറിനുള്ളില്‍ സെക്രട്ടറി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ നല്‍കാന്‍ തയാറാകുന്നില്ല. ഇതോടെ പഞ്ചായത്ത് യോഗ തീരുമാനങ്ങളില്‍ വിയോജനം രേഖപ്പെടുത്താനുള്ള അവസരം നഷ്ടമാകുന്നതായി സന്ധ്യ ജയന്‍ ആരോപിച്ചു.
തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 30,000 രൂപ വീതം എല്ലാ വാര്‍ഡുകളിലേക്കും വകയിരുത്തിയതായി ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയോട് ചോദിക്കുമ്പോള്‍ ഫണ്ട് വകമാറ്റി എന്നാണ് മറുപടി. ഇത് പഞ്ചായത്ത് അംഗങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു.
പഞ്ചായത്ത് ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ശൗചാലയ കോംപ്ലക്‌സ് നിലവില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഓഫീസിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുംവിധം തുറന്നുകൊടുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഭരണസമിതി അവഗണിച്ചതായി സന്ധ്യ ജയന്‍ ആരോപിച്ചു.
യുഡിഎഫ് നേതാക്കളായ സാവിയോ പള്ളിപറമ്പില്‍, നേതാക്കളായ സിബി പുലിക്കുന്നേല്‍, ജോമോന്‍ തെക്കേല്‍, ഷാജി വേലംപറമ്പില്‍, മനോജ് പൂവത്തോലില്‍, സ്‌നേഹ തണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണയുമായി എത്തി. പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും സന്ധ്യ ജയന്‍ പറഞ്ഞു.
What's Your Reaction?






