എൽഡിഎഫ് സർക്കാരിനെതിരെ എങ്ങും ജനരോഷം: അനൂപ് ജേക്കബ്
എൽഡിഎഫ് സർക്കാരിനെതിരെ എങ്ങും ജനരോഷം: അനൂപ് ജേക്കബ്
ഇടുക്കി: കേരളാ കോൺഗ്രസ്(ജേക്കബ്) കഞ്ഞിക്കുഴി മണ്ഡലം കൺവൻഷൻ പാർട്ടി ലീഡർ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിനെതിരെ വലിയ ജനരോഷമാണ് കേരളത്തിൽ കണ്ടുവരുന്നതെന്നും 2026ലെ തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടി യുഡിഎഫ് ആധികാരത്തിലെത്തുമെന്നും അനുപ് ജേക്കബ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോബിൻ ചേന്നാട്ടുമറ്റം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി റെജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സിബിച്ചൻ മനയ്ക്കൽ, സാം ജോർജ്, ജില്ലാ സെക്രട്ടറിമാരായ ഷാജി അമ്പാട്ട്, ഔസേപ്പച്ചൻ ഇടക്കുളം, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു പെരുമന, കെ ടി യു സി ജില്ലാ പ്രസിഡന്റ് ടോമി പുളിമൂട്ടിൽ, ജോസ് ചിറ്റടി, ബാബു വർഗ്ഗീസ്, തോമസ് വണ്ടാനം, എന്നിവർ സംസാരിച്ചു.
What's Your Reaction?

