തമിഴ്നാട്ടിൽനിന്ന് സാമന്തര പാതയിലൂടെ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയ 5 യുവാക്കൾ അറസ്റ്റിൽ
തമിഴ്നാട്ടിൽനിന്ന് സാമന്തര പാതയിലൂടെ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയ 5 യുവാക്കൾ അറസ്റ്റിൽ
ഇടുക്കി : തമിഴ്നാട്ടിൽനിന്ന് സാമന്തര പാതയിലൂടെ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയ 5 അംഗ സംഘം പൊലീസ് പിടിയിൽ. അടിമാലി വാളറ കുരുവിപുറത്ത് അനന്തു ഷാജി, ചെങ്ങഴശ്ശേരി അമൽ, കൊല്ലംപറമ്പിൽ അഖിൽ, ചൂരകാട്ടിൽ സൂരജ്, പെരുമ്പാവൂർ നെല്ലംകുഴിയിൽ അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 4 കിലോ കഞ്ചാവും പിടികൂടി. ശനിയാഴ്ച പുലർച്ചെ 4 ഓടെ നെടുങ്കണ്ടം പൊലീസ് രാമക്കൽമേട്ടിൽ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാറിൽ യുവാക്കളെ കണ്ടതുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ബാഗിനുള്ളിൽ രണ്ട് പാക്കറ്റുകളിൽ ആയി സൂക്ഷിച്ച നിലയിൽ നാല് കിലോ കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും രാമക്കൽമേട്ടിലേക്കുള്ള സാമാന്തര പാതയിലൂടെ കാൽനടആയി ആണ് യുവാക്കൾ കഞ്ചാവ് കൊണ്ടുവന്നത്. ടൂറിസം മേഖലയിൽ അടക്കം ചില്ലറ വില്പന നടത്തുന്നതിനായാണ് ഇവർ തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചത്. പ്രതികൾ ഉപയോഗിച്ചിരുന്ന കാറും ബൈക്കും പോലിസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി
What's Your Reaction?

