തടിയമ്പാട് ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
തടിയമ്പാട് ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: തടിയമ്പാട് കോട്ടയംകാനത്തിന് സമീപം മെറ്റല്‍ കയറ്റി വന്ന ടോറസ് ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്. വാഹന ഉടമ തങ്കമണി കടലുംപാറയില്‍ ജയ്‌മോന്‍,
ഡ്രൈവര്‍ പാണ്ടിപ്പാറ സ്വദേശി ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറില്‍നിന്ന് മെറ്റല്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് റോഡിന്റ സൈഡ് കോണ്‍ക്രീറ്റ് ചെയ്തത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണെന്നും ദിവസങ്ങളായി മഴയെ തുടര്‍ന്നുണ്ടായ ബലക്ഷയമാണ് സംഭവിച്ചതെന്നും വിലയിരുത്തലുണ്ട്.
What's Your Reaction?






